National News

കർഷക പ്രക്ഷോഭം;ദില്ലി അതിർത്തിയിലേക്ക് കർഷകരെത്തുന്നത് തടയാൻ നോയിഡയിൽ 144 പ്രഖ്യാപിച്ചു

farmers protest

ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയിൽ 144 പ്രഖ്യാപിച്ചു.ജനുവരി രണ്ട് വരെ നിരോധനാജ്ഞ തുടരും. കൊവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ നഗറിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതെങ്കിലും ദില്ലി അതിർത്തിയിലേക്ക് കൂടുതൽ കർഷകരെത്തുന്നത് തടയാൻ കൂടി ഇത് കാരണമാവും. അതേസമയം നാളത്തെ ഭാരത് ബന്ദിനോട് സഹകരിക്കില്ലെന്ന് ആർ എസ് എസ് അനുകൂല കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ്. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഇന്ന് സിങ്കു അതിർത്തിയിലെത്തും. ദില്ലിയിലെ മറ്റ് മന്ത്രിമാരും കെജ്രിവാളിന് ഒപ്പമുണ്ടാകും. കർഷകർക്കായി ദില്ലി സർക്കാർ ഒരുക്കിയ സൗകര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തും.പ്രധാനപാതയിൽ കർഷകർ സമരം തുടരുന്നതിനാൽ മറ്റ് പാതകൾ ഉപയോഗിക്കാൻ ദില്ലി ട്രാഫിക് പൊലീസ് നിർദ്ദേശിച്ചു. സിങ്കു അതിർത്തിയിലും തിക്രി അതിർത്തിയിലുമാണ് കർഷകർ 11 ദിവസത്തിലേറെയായി സമരം തുടരുന്നത്. ഗാസിപൂർ അതിർത്തിയിലും സമരക്കാരുടെ എണ്ണം വർധിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരാണ് ഇവിടേക്ക് എത്തിയത്. നിയമവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വീണ്ടും സമരക്കാരും സർക്കാരും തമ്മിൽ ചർച്ച നടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!