Trending

സിവിൽ ഡിഫെൻസ് വോളന്റീർ ഡേ ആചരിച്ചു


നരിക്കുനി: നരിക്കുനി ഫയർ ആന്റ് റെസ്ക്യൂ ഡിപ്പാർട്മെന്റിന്റെ കീഴിൽ ഡിസംബർ 6 സിവിൽ ഡിഫെൻസ്
വളണ്ടീയർ ദിനാചരണം നടത്തി. സ്റ്റേഷൻ പരിസരത്തു വെച്ചു നടന്ന ചടങ്ങ് സ്റ്റേഷൻ ഓഫിസർ റോബി വർഗീസ് ഉത്ഘാടനം നിർവഹിച്ചു..
ചടങ്ങിൽ അബ്ദുൾ നാസർ( ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ)
ഗണേശൻ .എൻ (സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ,)
സിധീഷ് വി കെ (ഫയർ ആന്റ് റെസ്ക്യൂ ഒഫീസർ)
വി.രാമചന്ദ്രൻ (ഹോം ഗാർഡ്) സിനീഷ് (റീജിണൽ ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ)തുടങ്ങിയവർ സംസാരിച്ചു.
കോവിഡ് കാലത്തു രക്ത ദാനം നടത്തിയ വോളന്റീർസിനുള്ള പ്രശംസാ പത്രവും ചടങ്ങിൽ വിതരണം ചെയ്തു.
സിവിൽ ഡിഫെൻസ് വോളന്റീർ ഡേയുടെ ഭാഗമായി നരിക്കുനി- കൊടുവള്ളി റോഡിലെയും നരിക്കുനി നന്മണ്ട റോഡിലെയും സൈൻ ബോർഡുകൾ ക്ലീൻ ചെയ്യുകയും വളവുകളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ആയിരുന്ന മരച്ചില്ലകളും കാടുമെല്ലാം നീക്കം ചെയ്യുകയും ചെയ്തു..
ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥർരും ഹോം ഗാർഡും വോളന്റീർഴ്സും പരിപാടിയിൽ പങ്കെടുത്തു..
ചടങ്ങിന് പോസ്റ്റ് വാർഡൻ അതുൽ സ്വാഗതവും ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ റുബീന നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!