Kerala News

ക്രിസ്തുമസ് സ്റ്റാറിന് പകരം ഹിന്ദുഭവനങ്ങളില്‍ മകരനക്ഷത്രം തൂക്കാന്‍ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആഹ്വാനം

'ക്രിസ്മസിന് സ്റ്റാര്‍ വേണ്ട', ഹിന്ദുഭവനങ്ങളില്‍ മകരനക്ഷത്രം തൂക്കാന്‍ ആഹ്വാനവുമായി ഹിന്ദുത്വ ഗ്രൂപ്പുകള്‍

ക്രിസ്തുമസ് സ്റ്റാറുകള്‍ക്ക് പകരം ഹിന്ദുഭവനങ്ങളില്‍ മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ ഗ്രൂപ്പുകള്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരണം നടക്കുന്നത്. വീടുകളില്‍ തൂക്കുന്നതിനായി തയ്യാറാക്കിയ മകരനക്ഷത്രത്തിന്റെ ചിത്രവും, ഇതുവാങ്ങുന്നതിനായി ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പറും സഹിതമാണ് പ്രചരണം.

‘ഇത് എന്റെ സംരംഭം അല്ല ഒരു ഹിന്ദു സഹോദരന് വേണ്ടി നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.ഈ മകരവിളക്ക് കാലത്ത് (ക്രിസ്തുമസ് കാലത്ത്) നമ്മുടെ വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ക്ക് പകരം, ഉയരട്ടെ മകരനക്ഷത്രങ്ങള്‍’, സമൂഹമാധ്യമങ്ങളിലെ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു.

വീടുകളില്‍ മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനത്തെ പരിഹസിച്ചും, അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മികച്ച ആശയമാണെന്ന് ചിലര്‍ പറയുമ്പോള്‍, മകരനക്ഷത്രം പോലുള്ള ആചാരങ്ങള്‍ രാമരാജ്യത്തിലേക്കുള്ള പടികളാണെന്നാണ് മറ്റുചിലര്‍ കമന്റ് ചെയ്യുന്നത്. ‘ഇത് കേരളമാണ്, ഇവിടെ റംസാനും വിഷുവും, ക്രിസ്മസും, ഓണവും എല്ലാം വേണം, ഇതിവിടെ ചിലവാകില്ല’, എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!