Trending

കൊവിഡ് വാക്‌സിന്‍ മുഴുവന്‍ ആളുകള്‍ക്കും നല്‍കേണ്ട ആവശ്യല്ല; ഐസിഎംആര്‍

Serum Institute to Provide 3 Crore Vaccine Doses to Dhaka as India Signs  Deal With Bangladesh

കോവിഡ് വാക്‌സിൻ സമൂഹത്തിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. അപകടസാധ്യതയുള്ള ആളുകളെ കണ്ടെത്തി രോഗത്തിന്റെ പകര്‍ച്ച തടയാനായാണ് വാക്‌സിന്‍ നല്‍കേണ്ടതെന്ന് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

രോഗം ബാധിച്ച ആളുകള്‍ക്കും രോഗം മാറിയവര്‍ക്കും വാക്‌സിന്‍ നല്‍കണോ എന്ന കാര്യത്തിലും തീരുമാനമായില്ലെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണും ഡോ. ബല്‍റാമും വ്യക്തമാക്കി. പക്ഷേ, വാക്‌സിന്‍ എടുക്കുന്നവരില്‍ ആന്റിബോഡികളുണ്ടോ എന്ന് പരിശോധിക്കേണ്ട ആവശ്യമില്ലെന്നും രോഗം ബാധിച്ചുണ്ടോ എന്ന് പരിശോധിക്കേണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

പ്രതിരോധവത്കരണത്തില്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ വസ്തുതകളെ അടിസ്ഥാനമാക്കിയേ പറയാനാകൂ എന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു. 25-30 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രം തയാറെടുക്കുന്നതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കുമാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!