Kerala

മുന്‍കൂര്‍ ജാമ്യം നല്‍കിയില്ല: അധ്യാപകന്‍ പരീക്ഷ എഴുതിയത് ഗുരുതര വീഴ്ചയെന്നും ഹൈക്കോടതി

മുക്കം : നീലേശ്വരം ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം ഗൗരവമേറിയതെന്ന് ഹൈക്കോടതി. മൂന്നാംപ്രതി ഫൈസല്‍ പി.കെ. മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചപ്പോളായിരുന്നു കോടതിയുടെ നിരീക്ഷണം. 

സാധാരണ ഗതിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്. എന്നാല്‍ വിദ്യാര്‍ഥിപോലും അറിയാതെ അധ്യാപകര്‍ സ്‌കൂളിന്റെ യശ്ശസുയര്‍ത്താന്‍ വേണ്ടി ഇത്തരത്തിലൊരു കൃത്യം ചെയ്തിരിക്കുന്നത്. ഈ സംഭവം ഗുരുതരമാണ്. അധ്യാപകര്‍ക്ക് ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 

മൂന്നാംപ്രതി ഫൈസലിനോട് പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. അന്നേ ദിവസം തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കണമെന്നും  അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!