National News

ആണ്‍സുഹൃത്തുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തു; 16കാരിയെ വെടിവെച്ച് കൊന്ന് സഹോദരന്‍

One dead after gun shooting at protesters in Nigeria's economic hub:  official | News Ghana

ആണ്‍സുഹൃത്തുമായി വാട്‌സ്ആപ്പില്‍ ചാറ്റ്‌ചെയ്തതിന് 17കാരന്‍ സഹോദരിയെ വെടിവെച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം.16കാരിയായ പെണ്‍കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇരുവരും മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ആണ്‍സുഹൃത്തുമായി പെണ്‍കുട്ടി വാട്‌സ്ആപ്പ് ചാറ്റും ഫോണ്‍വിളികളും തുടരുന്നതിനെ ചൊല്ലി നേരത്തെയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. പിന്നീടും പെണ്‍കുട്ടി സുഹൃത്തുമായി ചാറ്റിങ്ങും ഫോണ്‍ വിളിയും തുടര്‍ന്നു.

വ്യാഴാഴ്ച്ച രാവിലെ പെണ്‍കുട്ടി ആണ്‍സുഹൃത്തുമായി ചാറ്റ് ചെയ്തത് കണ്ട സഹോദരന്‍ വഴക്കുണ്ടാക്കി. പിന്നീട് പെണ്‍കുട്ടിയുടെ വയറില്‍ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ഡി.സി.പി പറഞ്ഞു. മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 17കാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സമീപത്തെ സലൂണില്‍ ജോലി ചെയ്യുകയാണ് 17കാരന്‍. ഓപ്പണ്‍ സ്‌കൂള്‍ വഴി പഠനവും തുടര്‍ന്നിരുന്നു. 17കാരന്‍ അനധികൃതമായി കൈവശം സൂക്ഷിച്ചിരുന്ന തോക്ക് പൊലീസ് കണ്ടെടുത്തു. മൂന്നുമാസം മുമ്പ് മരിച്ചുപോയ തന്റെ സുഹൃത്ത് നല്‍കിയതാണ് തോക്കെന്നാണ് 17കാരന്റെ മൊഴി. മൊഴിയുടെ സത്യാവസ്ഥ അന്വേഷിച്ച് വരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വേദ് പ്രകാശ് സൂര്യ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!