സുപ്രീം കോടതിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്. നാല്പത് വര്‍ഷമായി ഞാന്‍ സുപ്രീം കോടതിയെ നീരീക്ഷിക്കുന്നുണ്ട്.
വിരമിച്ച ജഡ്ജിമാര്‍, അഭിഭാഷകര്‍, പൗരന്മാര് തുടങ്ങി എല്ലാവരും ഒരു പോലെ ഇത്തരത്തില്‍ സുപ്രീം കോടതിയെ വിമര്‍ശിക്കുന്നത് കണ്ടിട്ടില്ല. അടിയന്തരാവസ്ഥയില്‍ പോലും സുപ്രീംകോടതിയുടെ യശസ്സ് ഇത്രയും താഴ്ന്നിട്ടില്ല.
ജഡ്ജിമാരാണ് കാര്യങ്ങള്‍ ഇവിടെ കൊണ്ടു ചെന്നെത്തിച്ചതെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
ദ ഹിന്ദു പത്രത്തില്‍ അര്‍ണബ് ഗോസ്വാമിയുടെ കേസ് സുപ്രീം കോടതി ദ്രുതഗതിയില്‍ പരിഗണിച്ചതുമായി ബന്ധപ്പെട്ട് വന്ന ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.മുമ്പില്ലാത്ത വിധത്തിലുള്ള വേഗത്തില്‍ റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ കേസില്‍ കോടതി വാദം കേട്ടത് അര്‍ണബിനെ സന്തോഷിപ്പിക്കാനാണോ എന്ന ചോദ്യം ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്.
കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്കിയപ്പോള് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉയര്‍ത്തിക്കാട്ടിയ വാദങ്ങളില്‍ നിന്നാണ് ലേഖനം തുടങ്ങുന്നത്.

