News Sports

ഐ.പി.എല്‍ 2020; ഈ സീസണിലെ മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് മഞ്ജരേക്കര്‍

IPL 2020: Sanjay Manjrekar's team-wise batting ratings

ഐ.പി.എല്‍ 13ാം സീസണ്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മുംബൈ ആധികാരികമായി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ക്ക് എതിരാളിയാരെന്ന് ഇന്ന് നടക്കുന്ന ഡല്‍ഹി-ഹൈദരാബാദ് മത്സരത്തിലൂടെ അറിയാം. ഇപ്പോഴിതാ ഈ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്ററേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

KL Rahul thanks Karnataka Government for giving him Ekalavya Award | IPL NYOOOZ IPL 2018

ഓപ്പണര്‍മാരായി കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ കെ.എല്‍ രാഹുലിനെയും മായങ്ക് അഗര്‍വാളിനെയുമാണ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്തത്. 670 റണ്‍സുമായി രാഹുലാണ് നിലവില്‍ റണ്‍വേട്ടക്കാരില്‍ മുന്നില്‍. മായങ്ക് 11 ഇന്നിംഗ്സില്‍ നിന്ന് 424 റണ്‍സ് നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവാണ് മൂന്നാം നമ്പറില്‍. 16 മത്സരത്തില്‍ നിന്ന് 461 റണ്‍സാണ് സൂര്യകുമാര്‍ നേടിയിട്ടുള്ളത്.

Watch, IPL 2020, RCB vs MI: AB de Villiers at his absolute best as he  smashes a half century

നാലാം നമ്പറില്‍ ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്സിനെയാണ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്തത്. 15 മത്സരത്തില്‍ നിന്ന് 454 റണ്‍സാണ് ഡിവില്ലിയേഴ്സ് ഈ സീസണില്‍ നേടിയത്. പഞ്ചാബിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാനാണ് അഞ്ചാം സ്ഥാനത്ത്. ഡല്‍ഹിയുടെ അക്‌സര്‍ പട്ടേലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാനുമാണ് മഞ്ജരേക്കറുടെ ടീമിലെ ഓള്‍റൗണ്ടര്‍മാര്‍.

Bumrah IPL | IPL 2020: James Pattinson names Jasprit Bumrah as 'best T20  bowler in the world' | Cricket News

രാജസ്ഥാന്‍ റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചര്‍, മുംബൈയുടെ ജസ്പ്രീത് ബുംറ, പഞ്ചാബിന്റെ മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. 20 വിക്കറ്റ് വീതം അര്‍ച്ചറും ഷമിയും വീഴ്ത്തിയപ്പോള്‍ 27 വിക്കറ്റാണ് ഇതിനോടകം ബുംറയുടെ അക്കൗണ്ടിലുള്ളത്. ബാംഗ്ലൂരിന്റെ യുസ്വേന്ദ്ര ചഹല്‍ സ്പിന്‍ നിരയില്‍ സ്ഥാനം പിടിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!