സ്വര്‍ണ്ണം കടത്തുന്നതായി സംശയം; കൃണാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

  • 13th November 2020
  • 0 Comments

അനധികൃതമായി സ്വര്‍ണം കടത്തുന്നുവെന്ന സംശയത്തില്‍ ക്രിക്കറ്റ് താരം കൃണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്) ആണ് കൃണാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. മുംബൈ് ഇന്ത്യന്‍സ് ടീം അംഗമായ കൃണാല്‍ ദുബായിലെ ഐപിഎല്‍ ഫൈനലിന് ശേഷം മടങ്ങിവരുകയായിരുന്നു. നവംബര്‍ 10ന് നടന്ന ഫൈനലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്മാരായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവും ഓള്‍ റൗണ്ടറുമായ ഹാര്‍ദിക്ക് പാണ്ഡ്യയുടെ സഹോദരനാണ് കൃണാല്‍ പാണ്ഡ്യ. സ്വര്‍ണത്തിനൊപ്പം ആഡംബര വാച്ചുകളും […]

അഞ്ചാം കിരീട നേട്ടത്തിന്റെ സന്തോഷത്തിനിടെ തന്റെ വിഷമം തുറന്നു പറഞ്ഞ് രോഹിത് ശര്‍മ്മ

  • 11th November 2020
  • 0 Comments

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 5 വിക്കറ്റിന്റെ വിജയം നേടി തങ്ങളുടെ അഞ്ചാം ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ദുബായില്‍ ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ മുംബൈയ്ക്ക് അധികമൊന്നും വിയര്‍ക്കേണ്ടി വന്നില്ല. ബാറ്റിംഗിലും ബോളിംഗിലുമുള്ള സ്ഥിരത നിലനിര്‍ത്തിയപ്പോള്‍ വിജയവും അനായാസം കൂടെ പോന്നു. കിരീടം നേടാനായെങ്കിലും കാണികളുടെ അസാന്നിധ്യവും വാങ്കഡെയില്‍ കളിക്കുന്നതും മിസ് ചെയ്യുന്നുണ്ടെന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. ‘കാണികളുടെ സാന്നിധ്യത്തില്‍ കിരീടം ഉയര്‍ത്താനായില്ല എന്നതില്‍ വിഷമമുണ്ട്. വാങ്കഡെയില്‍ കളിക്കുന്നത് മിസ് ചെയ്യുന്നു. അടുത്ത […]

ഐ.പി.എല്‍; കലാശപ്പോര് ഇന്ന് ഡൽഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും

  • 10th November 2020
  • 0 Comments

ഐ.പി.എല്ലിന്‍റെ പതിമൂന്നാം പതിപ്പിന് ഇന്ന് തിരശീല വിഴും. കലാശപ്പോരാട്ടത്തില്‍ ഡൽഹി ക്യാപിറ്റല്‍സും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. ദുബെെയില്‍ ഇന്ത്യന്‍ സമയം 7:30 മത്സരം ആരംഭിക്കുക. അഞ്ചാം കീരിടം തേടി മുംബൈയും കന്നി കീരിടം സ്വപ്നം കണ്ട് ഡൽഹി ക്യാപിറ്റല്‍സും കളത്തിലിറങ്ങുമ്പോള്‍ അതിഗംഭീര മത്സരം തന്നെ ആയിരിക്കും ഇന്ന് നടക്കുക. ഈ സീസണില്‍ കളിച്ച 15 മത്സരങ്ങളില്‍ പത്തിലും ജയിച്ച് രാജകീയമായാണ് മുംബൈ ഫെനലില്‍ പ്രവേശിച്ചത്. ബൗളിങില്‍ ബുംറയിലും, ബൗൾട്ടിലുമാണ് മുബെെയുടെ പ്രതീക്ഷ. ബാറ്റിങ്ങില്‍ […]

ഐ.പി.എല്‍ 2020; ഈ സീസണിലെ മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് മഞ്ജരേക്കര്‍

ഐ.പി.എല്‍ 13ാം സീസണ്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മുംബൈ ആധികാരികമായി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ക്ക് എതിരാളിയാരെന്ന് ഇന്ന് നടക്കുന്ന ഡല്‍ഹി-ഹൈദരാബാദ് മത്സരത്തിലൂടെ അറിയാം. ഇപ്പോഴിതാ ഈ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്ററേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഓപ്പണര്‍മാരായി കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ കെ.എല്‍ രാഹുലിനെയും മായങ്ക് അഗര്‍വാളിനെയുമാണ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്തത്. 670 റണ്‍സുമായി രാഹുലാണ് നിലവില്‍ റണ്‍വേട്ടക്കാരില്‍ മുന്നില്‍. മായങ്ക് 11 ഇന്നിംഗ്സില്‍ നിന്ന് 424 […]

ഇതില്‍ കൂടുതലൊന്നും ഒരു ടീമിനും നല്‍കാനാവില്ല, കിരീടം നേടും: ഹാര്‍ദ്ദിക് പാണ്ഡ്യ

  • 5th November 2020
  • 0 Comments

ഐ.പി.എല്ലില്‍ ഗംഭീര ഫോമിലാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. കളിച്ച 14 മത്സരങ്ങളില്‍ 9 ലും മുംബൈ ജയിച്ചു. 18 പോയിന്റുമായി സീസണില്‍ ഒന്നാം സ്ഥാനത്തും മുംബൈയാണ്. ഈ സീസണില്‍ ടീം സൂപ്പര്‍ പ്രകടനമാണ് നടത്തുന്നതെന്നും ഇതില്‍ കൂടുതല്‍ ഒരു ടീമിനും നല്‍കാനാവില്ലെന്നും മുംബൈ താരം ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. ‘ഞങ്ങള്‍ പതിയെയാണ് എല്ലാ സീസണിലും തുടങ്ങാറുള്ളത്. എന്നാല്‍ ഈ സീസണില്‍ ഒരു പ്രശ്‌നവും ഇല്ലാതെയാണ് ടീം മുന്നോട്ട് പോകുന്നത്. ഇതില്‍ കൂടുതല്‍ ഒരു ടീമിനും നല്‍കാനാവില്ല. […]

ന്യൂസീലന്‍ഡിനുവേണ്ടി കളിക്കാന്‍ സൂര്യകുമാര്‍ യാദവിന് ക്ഷണവുമായി സ്‌കോട്ട് സ്‌റ്റൈറിസ്

  • 29th October 2020
  • 0 Comments

ന്യൂസീലന്‍ഡിനുവേണ്ടി കളിക്കാന്‍ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ക്ഷണിച്ച് മുന്‍ താരം സ്‌കോട്ട് സ്‌റ്റൈറിസ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിനു ശേഷം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് സ്‌റ്റൈറിസ് സൂര്യകുമാറിനെ ന്യൂസീലന്‍ഡ് ടീമിലേക്ക് ക്ഷണിച്ചത്. പാതി തമാശയായും പാതി കാര്യവുമായാണ് സ്‌റ്റൈറിസ് ട്വീറ്റ് ചെയ്തതെങ്കിലും ആരാധകര്‍ ഇത് ഏറ്റെടുത്തു കഴിഞ്ഞു. മത്സരത്തില്‍ 5 വിക്കറ്റിനാണ് മുംബൈ ബാംഗ്ലൂരിനെ കീഴ്‌പ്പെടുത്തിയത്. 165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 19.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം ഭേദിക്കുകയായിരുന്നു. […]

News

ഐപിഎല്ലില്‍ സന്നാഹ മത്സരങ്ങളും നടത്തണം; ആവശ്യവുമായി ടീമുകള്‍

  • 4th September 2020
  • 0 Comments

ഐ.പി.എല്‍ 13ാം സീസണിന് മുന്നോടിയായ സന്നാഹ മത്സരങ്ങളും നടത്തണമെന്ന ആവശ്യവുമായി ഐപിഎല്‍ ടീമുകള്‍. കോവിഡ് മഹാമാരിയെ തുടര്‍ന്നു അഞ്ചു മാസത്തിലേറെ നീണ്ട ബ്രേക്കിനു ശേഷമാണ് ഭൂരിഭാഗം താരങ്ങളും ഐ.പി.എല്ലിലൂടെ ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നത്. പലര്‍ക്കും ഈ സാഹചര്യത്തില്‍ വേണ്ടവിധം പരിശീലനം നടത്താനും സാധിച്ചില്ല. അതിനാല്‍ നിലവില്‍ പരിശീലനം ആരംഭിച്ചെങ്കിലും പഴയ താളം വീണ്ടെടുക്കാന്‍ സന്നാഹ മത്സരങ്ങളും കൂടി അനിവാര്യമാണെന്നാണ് ടീമുകള്‍ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരിശീലനത്തേക്കാള്‍ സന്നാഹ മല്‍സരങ്ങളായിരിക്കും കളിക്കാര്‍ക്കു പഴയ ഫോമിലേക്കു മടങ്ങിയെത്താന്‍ സഹായിക്കുകയെന്നാണ് ടീമുകള്‍ ചൂണ്ടിക്കാട്ടുന്നത്. ടൂര്‍ണമെന്റിലെ […]

News

ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ പിന്മാറുന്നു

ഐ.പി.എല്‍ 2020 ന്റെ പ്രധാന സ്പോണ്‍സര്‍ഷിപ്പില്‍നിന്നു ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ പിന്‍മാറുന്നു എന്ന് സൂചന. ചൈനീസ് കമ്പനിയായ വിവോയെ ഐ.പി.എല്ലിന്റെ സ്‌പോണ്‍സര്‍മാരാക്കി ബി.സി.സി.ഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണിത്. 2022 വരെ ബി.സി.സി.ഐയുമായി വിവോയ്ക്കു കരാറുണ്ട്. സാഹചര്യം ഒത്തുവന്നാല്‍ അടുത്ത വര്‍ഷം വീണ്ടും കരാറിലെത്താമെന്നും വിവോ പറയുന്നു. ഐ.പി.എല്‍ നടത്താന്‍ ബി.സി.സി.ഐ എല്ലാ ഒരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണു വിവോയുടെ പിന്‍മാറ്റം. എന്നാല്‍ പിന്‍മാറ്റത്തെ കുറിച്ച് ബി.സി.സി.ഐ.യോ വിവോയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവോ പിന്മാറിയാല്‍ ബിസിസിഐ […]

Sports

കൊറോണ; ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെച്ചതായി ബിസിസിഐ

കൊവിഡ് 19 വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇപ്രാവശ്യത്തെ ഐപിഎല്‍ മാറ്റിവച്ചതായി ബിസിസിഐ. ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ മാറ്റിവച്ചിരിക്കുന്നത്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോര്‍ട്സ് ഫെഡറേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ വിസ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കളിക്കാരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും വരവിനേയും ബാധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതെസമയം […]

error: Protected Content !!