അഞ്ചാം കിരീട നേട്ടത്തിന്റെ സന്തോഷത്തിനിടെ തന്റെ വിഷമം തുറന്നു പറഞ്ഞ് രോഹിത് ശര്‍മ്മ

0
123

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 5 വിക്കറ്റിന്റെ വിജയം നേടി തങ്ങളുടെ അഞ്ചാം ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ദുബായില്‍ ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ മുംബൈയ്ക്ക് അധികമൊന്നും വിയര്‍ക്കേണ്ടി വന്നില്ല. ബാറ്റിംഗിലും ബോളിംഗിലുമുള്ള സ്ഥിരത നിലനിര്‍ത്തിയപ്പോള്‍ വിജയവും അനായാസം കൂടെ പോന്നു. കിരീടം നേടാനായെങ്കിലും കാണികളുടെ അസാന്നിധ്യവും വാങ്കഡെയില്‍ കളിക്കുന്നതും മിസ് ചെയ്യുന്നുണ്ടെന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു.

Image

‘കാണികളുടെ സാന്നിധ്യത്തില്‍ കിരീടം ഉയര്‍ത്താനായില്ല എന്നതില്‍ വിഷമമുണ്ട്. വാങ്കഡെയില്‍ കളിക്കുന്നത് മിസ് ചെയ്യുന്നു. അടുത്ത വര്‍ഷം അവിടേക്ക് എത്താനാവുമെന്നാണ് പ്രതീക്ഷ. സൂര്യകുമാര്‍ യാദവിന്റെ റണ്‍ഔട്ടില്‍ സങ്കടമുണ്ട്. അതുപോലൊരു ഫോമില്‍ നില്‍ക്കുമ്പോള്‍, എന്റെ വിക്കറ്റ് ഞാന്‍ അവന് വേണ്ടി ത്യജിക്കണമായിരുന്നു.’

IPL 2020 Final: Mumbai Indians Skipper Rohit Sharma Reacts To Suryakumar  Yadav's Selfless Gesture | Cricket News

‘കഴിഞ്ഞ സീസണില്‍ വന്ന വിടവുകള്‍ നികത്തിയെന്ന് ഉറപ്പ് വരുത്തിയാണ് ഈ സീസണിന് ഇറങ്ങിയത്. സഹതാരങ്ങള്‍ക്ക് പിന്നാലെ വടിയുമായിട്ട് ഓടുന്ന നായകനല്ല ഞാന്‍. ആത്മവിശ്വാസം നല്‍കി മാത്രമേ അവരെ നമുക്ക് മുന്‍പോട്ട് കൊണ്ടുവരാനാവു. അവിടെ ശരിയായ ബാലന്‍സ് കണ്ടെത്തണം. ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് ഒന്നും ആവശ്യപ്പെടാനാവില്ല. ആദ്യ പന്ത് മുതല്‍ ഞങ്ങള്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പിന്നണിയില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേര്‍ ഈ കിരീടത്തിന്റെ ക്രഡിറ്റ് അര്‍ഹിക്കുന്നുണ്ട്’ മത്സര ശേഷം രോഹിത് പറഞ്ഞു.

ഫൈനലില്‍ കന്നിയങ്കക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ഡല്‍ഹി മുന്നോട്ടുവെച്ച 157 റണ്‍സിന്റെ വിജയലക്ഷ്യം 18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. മുംബൈയുടെ അഞ്ചാമത്തെയും തുടര്‍ച്ചയായ രണ്ടാമത്തെയും കിരീട നേട്ടമാണിത്. 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ മുംബൈയ്ക്കായിരുന്നു കിരീടം.

LEAVE A REPLY

Please enter your comment!
Please enter your name here