Kerala News

സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

നിയമസഭ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ കരുവാക്കി മയക്കുമരുന്നു കേസിലും സ്വര്‍ണക്കടത്ത് കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമാനുസൃതമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. അതുകൊണ്ടാണ് അന്വേഷണത്തെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറയാത്തത്. മുഖ്യമന്ത്രിയാണ് കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചത്. ഇ.ഡി റെയ്ഡ് നടത്തിയപ്പോള്‍ ഉള്ള പൊലീസ് ഇടപെടല്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന്റെ അഴിമതി മൂടിവെയ്ക്കാനും അന്വേഷണം അട്ടിമറിക്കാനും നിയമസഭയെ പോലും കരുവാക്കുന്നത് അംഗീകരിക്കാനാവില്ല. ഇല്ലാത്ത അധികാരമാണ് സ്പീക്കറും പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് സമിതിയും പ്രയോഗിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!