
ഉണ്ണികുളം പഞ്ചായത്തിലെ എകരൂലിൽപീഡനത്തിനിരയായ ആറു വയസുകാരിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. 20 ാം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളായ ഇവർ ഏറെ നാളുകളായി ക്വറിയിൽ ജോലി ചെയ്ത് വരുകയാണ്. സംഭവസമയം രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല.ശേഷം ഏകദേശം 11 മണിയോടുകൂടിയാണ് ഇവർ വീട്ടിലെത്തുന്നത്.
സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഈ സ്ഥലം.ക്വാറിയെ സംബദ്ധിച്ച് നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്.അടുത്ത കാലത്തായി ക്വാറി ഉടമ ഒഴിപ്പിച്ച വീടുകളിൽ ആണ് ഇവർ താമസിക്കുന്നത് അതിനാൽ തന്നെ നിരവധി ഒറ്റപെടലുകൾ ഈ സ്ഥലത്ത് ഉണ്ട്.ഇവയെല്ലാം സാമൂഹ്യ വിരുദ്ധർക്ക് അവസരമായി മാറിയിരുന്നു.
6 വയസുകാരിയെ കൂടാതെ മൂന്നര, ഒന്നര വയസുകാരായ രണ്ടു ആൺകുട്ടികൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അടച്ചുറപ്പില്ലാത്ത ചെറിയ വീടിെൻറ വരാന്തയിൽ ഇരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു.രാത്രി ഒമ്പതരയോടെ കുട്ടിയുടെ അമ്മ വീട്ടിൽ നിന്ന് പുറത്തേക്ക് പോവുന്നത് കണ്ടതായി പ്രദേശവാസികളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വടകര റൂറൽ എസ്പി ശ്രീനിവാസ് താമരശ്ശേരി ഡിവൈ.എസ്.പി പ്രിഥിരാജ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പോലീസ് ഊർജിതമായ അന്വേഷണം നടത്തി വരുന്നതായി വടകര റൂറൽ എസ് പി ഡോക്ടർ ശ്രീനിവാസ് ജനശബ്ദത്തോട് പറഞ്ഞു.

