
മലയാളത്തിലെ വമ്പന്‍ ജനപ്രീതിയാര്‍ജ്ജിച്ച സിനിമകളിലൊന്നാണ് സിഐഡി മൂസ. സ്ലാപ്റ്റിക് കോമഡി വിഭാഗത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്. ജോണി ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തില്‍ ജനപ്രിയ നായകന്‍ ദിലീപ് ആയിരുന്നു നായകന്‍.

ഭാവന നായികാ വേഷം ചെയ്ത ചിത്രത്തില്‍ മുരളി, ആശിഷ് വിദ്യാര്‍ത്ഥി, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ക്യാപ്റ്റന്‍ രാജു തുടങ്ങി ഒരു വലിയ താരനിര അണിനിരന്നിരുന്നു. ചിത്രത്തിലെ അര്‍ജുന്‍ എന്ന നായയും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
കുറച്ച് നാളുകളായി ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. സി ഐ ഡി മൂസക്കു ഒരു രണ്ടാം ഭാഗം വരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ദിലീപ് തന്നെ പറഞ്ഞിരുന്നു. രണ്ടാം ഭാഗം തിയേറ്ററില്‍ എത്തുന്നതിനു മുമ്പ് സിഐഡി മൂസ ഒരിക്കല്‍ കൂടി എത്തും. പതിനേഴു വര്‍ഷത്തിനു ശേഷം ഒരു അനിമേഷന്‍ ചിത്രമായാണ് സി ഐ ഡി മൂസ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ദിലീപിന്റെ തന്നെ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ് ചിത്രം പുറത്തിറക്കുന്നത്. .
ലോക അനിമേഷന്‍ ദിവസമായ ഒക്ടോബര്‍ 28 ന് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടാണ് ദിലീപ് സിഐഡി മൂസയുടെ രണഅടാം വരവറിയിച്ചത്. ബി എം ജി അനിമേഷന്‍സ്, ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ഈ അനിമേഷന്‍ ചിത്രം നിര്‍മ്മിക്കുന്നത്.

