Entertainment News

ദാസന്റെയും വിജയന്റെയും ‘അറബിക് കുത്ത്’ മാസ് ഡാൻസ്

  • 3rd March 2022
  • 0 Comments

വിജയ്‌യുടെ പുറത്തിറങ്ങാനിരിക്കുന്ന ‘ബീസ്റ്റ്’ സിനിമയിലെ ‘അറബിക് കുത്ത്’ പാട്ടിന് ചുവടുവെച്ച് ദാസനും വിജയനും.ആനിമേഷൻ പ്രേമികളുടെ ഇഷ്ട കഥാപാത്രങ്ങളാണ് ദാസനും വിജയനും . ഇരുവരുടെയും പുതിയൊരു ആനിമേഷൻ വീഡിയോയാണ് യൂട്യൂബിൽ ട്രൈൻഡാവുന്നത്. വാലന്റൈൻസ് ഡേയിലാണ് ബീസ്റ്റിന്റെ അണിയറപ്രവർത്തകർ സിനിമയിലെ ആദ്യ ഗാനമായ അറബിക് കുത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തത്. അനിരുദ്ധ് രവിചന്ദർ ആണ് ബീസ്റ്റിന്റെ സംഗീത സംവിധായകൻ. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയ്‌യും പൂജ ഹെഗ്ഡെയുമാണ് പ്രധാന വേഷം ചെയ്യുന്നത്.

സി ഐ ഡി മൂസ വീണ്ടും വരുന്നു

  • 30th October 2020
  • 0 Comments

മലയാളത്തിലെ വമ്പന്‍ ജനപ്രീതിയാര്‍ജ്ജിച്ച സിനിമകളിലൊന്നാണ് സിഐഡി മൂസ. സ്ലാപ്റ്റിക് കോമഡി വിഭാഗത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്. ജോണി ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തില്‍ ജനപ്രിയ നായകന്‍ ദിലീപ് ആയിരുന്നു നായകന്‍. ഭാവന നായികാ വേഷം ചെയ്ത ചിത്രത്തില്‍ മുരളി, ആശിഷ് വിദ്യാര്‍ത്ഥി, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ക്യാപ്റ്റന്‍ രാജു തുടങ്ങി ഒരു വലിയ താരനിര അണിനിരന്നിരുന്നു. ചിത്രത്തിലെ അര്‍ജുന്‍ […]

error: Protected Content !!