
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,129 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 78,64,811 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 578 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 1,18,534 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 6,68,154 പേർ ചികിത്സയിലാണ്. ഇതുവരെ 70,78,123 പേർ രോഗമുക്തരായി.
ഒക്ടോബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 10,25,23,469 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ശനിയാഴ്ച മാത്രം 11,40,905 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 16,38,961 ആയി. ആന്ധ്രാപ്രദേശിൽ 8,04,026 കേസുകളും കർണാടകയിൽ 7,98,378 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ 7,06,136 പേർക്കാണ് രോഗം.
ഉത്തർപ്രദേശിൽ ആകെ 4,68,238 കേസുകളും കേരളത്തിൽ 3,86,087 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

