Trending

കുന്ദമംഗലത്ത് ഭിന്നശേഷി കുട്ടികൾക്ക് പി.ടി.എ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽദാനം നാളെ വിനോദ് കോവൂർ നിർവ്വഹിക്കും


കുന്ദമംഗലം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികളായ രണ്ട് ഭിന്നശേഷി കുട്ടികൾക്കാണ് കുന്ദമംഗലം ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ കമ്മിററി വീട് നിർമ്മിച്ച് നൽകുന്നത്.തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് പ്രശസ്ത സീരിയൽ സിനിമാനടൻ വിനോദ് കോവൂർ താക്കോൽദാനം നിർവ്വഹിക്കും. അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും, മറ്റ് അംഗങ്ങളും ചേർന്നാണ് വീട്ടീൻ്റെ പണി പൂർത്തികരിച്ചത്.

എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിച്ചതിൻ്റെ ഫലമായിട്ടാണ് ഈ മനോഹരമായ കൊച്ചു വീട് കളരി കണ്ടി പുൽകുന്നുമ്മൽ രണ്ടാം വാർഡിൽ ഈ വീട് പൂർത്തികരിക്കാനായത്. 2 ബെഡ് റൂം, ടൈ നിംഗ് ഹാൾ, അടുക്കള ,സിററ്ഔട്ട് എല്ലാം ടൈൽസ് പതിപ്പിച്ച് ഭംഗിയാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ, വാർഡ് മെമ്പർ ഹിതേഷ് കുമാർ തുടങ്ങി ചടങ്ങിൽ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത് മെമ്പർ എം.വി ബൈജു ചെയർമാനായ കമ്മിറ്റിയിൽ പിടി.എ പ്രസിഡണ്ട് ജയപ്രകാശൻ, വൈസ് പ്രസിഡണ്ട് ഒ സലീം, പ്രിൻസിപ്പാൾ കല, ഹെഡ്മാസ്റ്റർ പ്രേമ രാജൻ ,ട്രഷറർ രാജ നാരായണൻ മാസ്റ്റർ, പി.ടി.എ, മതർ പി ടി എ, എൻ എസ് എസ് വളണ്ടിയർമാർ, പൂർവ്വ വിദ്യാർത്ഥികൾ, വിദ്യാർത്ഥികൾ അടങ്ങിയ കമ്മിറ്റിയാണ് വീട് നിർമ്മാണത്തിന് നേതൃത്വം നൽകിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!