ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. ആകെ രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,871 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ഇതോടെ രാജ്യത്തെ കോവിഡ് രോഗികളഉടെ ആകെ എണ്ണം 74,94,551 ആയി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം ഇന്ത്യയിൽ കോവിഡ് മരണങ്ങൾ വീണ്ടും ആയിരം കവിഞ്ഞു. ഇന്നലെ മാത്രം രാജ്യത്ത് 1033 പേരാണ് കോവിഡ് രോഗബാധമൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,14,031ആയി. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, കേരള എന്നിവിടങ്ങളിൽ രോഗബാധിരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ്.

