News

കുന്ദമംഗലം ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണം കളക്ടർക്ക് നിവേദനം നൽകി വാർഡ് മെമ്പർ എം വി ബൈജു

കുന്ദമംഗലം ടൗണിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി കളക്ടർ നൽകണമെന്ന് കുന്ദമംഗലം ടൗൺ ഉൾപ്പെടുന്ന പതിനാലാം വാർഡ് മെമ്പർ എം വി ബൈജു.

നിലവിലെ കോവിഡ് ലോക്ക്ഡൗൺ സാഹചര്യത്തിൽ ടൗൺ കേന്ദ്രീകരിച്ചുള്ള വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടം വളരെ മോശമായി നിൽക്കുന്ന സമയത്താണ് കുന്ദമംഗലം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിക്കാൻ കളക്ടർ ഉത്തരവിടുന്നത്. ഇത് വ്യാപാരികൾക്ക് വലിയ രീതിയിൽ തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു.

പൊതുഗതാഗതം ഉള്ള പ്രദേശങ്ങളിലെ റോഡിന്റെ ഇരുവശത്തുമുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാമെന്ന് കളക്ടർ തന്നെ നേരത്തെ ഉത്തരവ് പുറത്തിറക്കിയിട്ടും അത് കുന്ദമംഗലത്ത് നടപ്പാക്കാൻ നിലവിലെ കളക്ടറുടെ ഉത്തരവ് പ്രകാരം സാധിക്കുന്നില്ലെന്നും വാർഡ് മെമ്പർ ജനശബ്ദത്തോട് പറഞ്ഞു.

നിലവിലെ കോവിഡ് സാഹചര്യം വ്യാപാരികൾ കൃത്യമായി മനസിലാക്കി കൊണ്ട് തന്നെ കൃത്യമായി മാനദണ്ഡങ്ങൾ പാലിച്ചു കച്ചവടം നടത്താൻ സാധിക്കുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. ഇത് പരിഗണിച്ചു കൊണ്ട് കളക്ടർ ഉത്തരവിറക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിന് നിവേദനം നൽകി . ഒപ്പം ഓട്ടോ ടാക്സി തൊഴിലാളികളുടെ നിലവിലെ ദുരിത ജീവിതം കൂടി പരിഗണിക്കണമെന്ന് നിവേദനത്തിൽ ആവിശ്യപെട്ടു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!