News

കാർത്ത്യാനി അമ്മയ്ക്കും മകനും മനുഷ്യ സ്നേഹികളുടെ സഹായ പ്രവാഹം

കോഴിക്കോട് : ജനശബ്ദം ഇംപാക്‌ട്. കുന്ദമംഗലം പന്തീർപാടം നൊച്ചിപൊയിൽ സ്വദേശിയായ കാർത്ത്യാനി അമ്മയ്ക്കും രോഗബാധിതനായ മകൻ വസന്തനും മനുഷ്യ സ്നേഹികളുടെ സഹായ പ്രവാഹം. കുടുംബത്തിന്റെ ദുരിത വാർത്തയറിഞ്ഞ് നിരവധി പേരാണ് ഇതിനോടകം മുൻപോട്ട് വന്നത്.

നിലവിൽ സഹായ ഹസ്തവുമായി എത്തിയിരിക്കുന്നത് മലബാർ മിൽമ ഓഫീസേർസ് അസോസിയേഷനും,കോഴിക്കോട് പൊയ്യ പ്രദേശത്തെ പ്രവാസി സുഹൃത്തുക്കളും, കുന്ദമംഗലം ലക്സസ് സൂപ്പർ മാർക്കറ്റും, സിന്ദൂർ ടെക്സ്റ്റൈൽസുമാണ് .

വർത്തയറിഞ്ഞ ഉടനെ തന്നെ ഒരു വർഷത്തേക്കുള്ള വീട്ടാവശ്യത്തിനുള്ള പല വ്യഞ്ജനങ്ങൾ മലബാർ മിൽമ ഓഫീസേർസ് അസോസിയേഷൻ (MR MOA) കാർത്യാനിയമ്മയുടെ കുടുബത്തിന് നൽകുമെന്ന് പ്രസിഡണ്ട് സത്യൻ മൊകേരി, വർക്കിംഗ് പ്രസിഡണ്ട് സുരേഷ്കുമാർ, ജനറൽ സെക്രട്ടറി സജീഷ് എന്നിവർ അറിയിച്ചു.

ഈ പ്രതിസന്ധി നിറഞ്ഞ കാലത്തും കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി രണ്ട് കട്ടിലുകൾ,ടീപ്പോയ്,മേശ, കസേര തുടങ്ങിയ ഫർണിച്ചറുകൾ കോഴിക്കോട് പ്രവാസി സുഹൃത്തുക്കളായ പൊയ്യ സ്വദേശികളായ മധു മലയിൽ രതീഷ് തെക്കലങ്ങോട്ട് -രതീഷ് വാപ്പനോട്ട് എന്നിവർ അമ്മയ്ക്ക് നൽകി. നാട്ടിലെ സുഹൃത്തുക്കൾ വഴി ഇത് കുടുംബത്തിന് നേരിട്ട് എത്തിച്ചു നൽകിയത്.

വീട്ടിലേക്കാവിശ്യമായ മറ്റു പാത്രങ്ങളും, സ്റ്റേഷനറി വസ്തുക്കൾ കുന്ദമംഗലം ലക്സസ് ഹൈപ്പർ മാർക്കറ്റിന്റെ മാനേജിങ് പാട്ണറായ നാസർ പിലാശ്ശേരി നൽകി. ഇതിനു പുറമെ വിരിപ്പ് ഉൾപ്പടെ ആവിശ്യമായ തുണി വസ്തുക്കൾ സിന്ദൂർ കുന്ദമംഗലം കുടുംബത്തിന് നൽകി

നേരത്തെ കുടുംബത്തിന്റെ ദുരിത വാർത്തയറിഞ്ഞ് ഇരു പേരുടെയും ജീവിതകാലം മുഴുവനായുള്ള ചികിത്സ സഹായങ്ങൾ നൽകാമെന്ന് അറിയിച്ച് പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇടിഞ്ഞു വീഴാറായ വീട്ടിനകത്ത് ജീവൻ അപകട ഭീഷണയുടെ മുൾമുനയിൽ നിർത്തി ഈ 88 വയസുള്ള അമ്മയും മകനും ജീവിക്കുന്ന വാർത്ത ജനശബ്ദം പുറത്ത് കൊണ്ട് വരുന്നത്. തൊട്ടു പിന്നാലെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കുടുംബത്തിന് വീട് വെച്ച് നൽകാമെന്നറിയിക്കുകയും യൂത്ത് ലീഗ് തന്നെ വീട് നിര്മ്മാണത്തിന്റെ ഭാഗമായി മറ്റൊരു വാടക വീട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മൂന്നു മാസത്തിനകം ഈ വീടൊരുങ്ങും

ഒരിക്കൽക്കൂടി വരാതായറിഞ്ഞു സഹായനെത്തിയവർക്കും, ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിച്ച മുഴുവൻ പ്രേക്ഷകർക്കും ജനശബ്ദത്തിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!