Kerala

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കുള്ള ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു - Janayugom Online

ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കുള്ള ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. കവിത, നോവല്‍, നാടകം, ചെറുകഥ, സാഹിത്യവിമര്‍ശനം (നിരൂപണം / പഠനം), വൈജ്ഞാനികസാഹിത്യം (ശാസ്ത്രമാനവിക വിഭാഗങ്ങളില്‍പ്പെട്ട വിജ്ഞാനഗ്രന്ഥങ്ങള്‍), ജീവചരിത്രം (ആത്മകഥ / തൂലികാചിത്രങ്ങള്‍), ഹാസസാഹിത്യം, യാത്രാവിവരണം, വിവര്‍ത്തനം, ബാലസാഹിത്യം തുടങ്ങിയവയ്ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. 2017, 2018, 2019 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുളള കൃതികളാണ് അക്കാദമി അവാര്‍ഡിനും എന്‍ഡോവ്മെന്റ് അവാര്‍ഡിനും പരിഗണിക്കുന്നത്.
സി.ബി.കുമാര്‍ അവാര്‍ഡ് (ഉപന്യാസം), ഐ.സി.ചാക്കോ അവാര്‍ഡ് ( വ്യാകരണം/ ഭാഷാശാസ്ത്രം), കെ.ആര്‍.നമ്പൂതിരി അവാര്‍ഡ് (വൈദികസാഹിത്യം), ജി.എന്‍.പിള്ള അവാര്‍ഡ് (വൈജ്ഞാനികസാഹിത്യം), കുറ്റിപ്പുഴ അവാര്‍ഡ് ( നിരൂപണം) എന്നിങ്ങനെ നല്‍കിവരുന്ന എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ക്കും കനകശ്രീ അവാര്‍ഡ് (കവിത), ഗീതാഹിരണ്യന്‍ അവാര്‍ഡ് (ചെറുകഥ) എന്നിവയ്ക്ക് 35 വയസിന് താഴെയുളളവര്‍ രചിച്ച കൃതികള്‍ക്കുളള എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
25,000/ രൂപയും സാക്ഷ്യപത്രവും അവാര്‍ഡ് ശില്‍പവുമാണ് സമ്മാനം. ഇതിനു മുന്‍പ് ഏതെങ്കിലും വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവരുടെ കൃതികള്‍ അതാത് വിഭാഗങ്ങളില്‍ പരിഗണിക്കുന്നതല്ല. ഗ്രന്ഥകര്‍ത്താക്കള്‍ക്കോ, അവരുടെ ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ, പ്രസാധകര്‍ക്കോ, സാഹിത്യസാംസ്‌കാരിക സംഘടനകള്‍ക്കോ അവാര്‍ഡ് പരിഗണനക്കുളള പുസ്തകങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.
കൃതികളുടെ മൂന്ന് പ്രതികള്‍ വീതം 2020 ഒക്ടോബര്‍ 31ന് മുന്‍പ് അയക്കണം.
വിലാസം : സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗണ്‍ ഹാള്‍ റോഡ്, തൃശ്ശൂര്‍ 20
സാഹിത്യ അക്കാദമി വെബ്സൈറ്റ് : http://www.keralasahtiyaakademi.org

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!