തിരുവനന്തപുരം: അമിത ജോലിഭാരമെന്ന് പരാതിപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച എസ്.ഐ മരിച്ചു. വിളപ്പില്‍ശാല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാധാകൃഷ്ണനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണ[പെട്ടത്
ഒക്ടേബാര്‍ ഒന്നിന് വിളപ്പില്‍ശാല സ്റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. അമിത ജോലിഭാരത്തിനു പുറമെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രമോഷന്‍ കിട്ടി വിളപ്പില്‍ശാല സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെ രാധാകൃഷ്ണന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

