രാജ്യത്ത് കോവിഡ് ബാധിതര്‍ 66 ലക്ഷം കടന്നു. ഇന്നലെ മാത്രം 74,442 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 903 പേര്‍ മരണപ്പെട്ടു
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 66,23,816 ആയി ഉയര്‍ന്നു. ഇതില്‍ 9,34,427 പേര്‍ ചികിത്സയിലാണ്. 55,86,704 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1,02,685 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

