ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,475 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 65 ലക്ഷത്തിലേക്ക്. 64,73,544 നിലവിലെ ഇതുവരെയുള്ള രോഗ ബാധിതരുടെ കണക്കുകൾ.നിലവിൽ 9, 44,996 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ മാത്രം 1069 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ 1,00,842 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയലം വ്യക്തമാക്കി.ഇന്നലെ 75628 പേർ രോഗമുക്തി നേടി. 54,27,706 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

