ലിവർപൂളിന് തിരിച്ചടി സാദിയോ മാനേയ്ക്കും കോവിഡ്

0
50
LIVERPOOL, ENGLAND - FEBRUARY 27: Sadio Mane of Liverpool celebrates after scoring his team's first goal during the Premier League match between Liverpool FC and Watford FC at Anfield on February 27, 2019 in Liverpool, United Kingdom. (Photo by Clive Brunskill/Getty Images)

ലണ്ടൻ: ലിവർപൂൾ താരം സാദിയോ മാനേയ്ക്ക് കോവിഡ് . കഴിഞ്ഞ ദിവസം നടന്ന കോവിഡ് പരിശോധനയിലാണ് താരം പോസിറ്റീവ് ആയത്. നേരത്തെ മധ്യനിര താരം തിയാഗോ അൽകാൻട്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഐസോലേഷനിലാണ്.

കഴിഞ്ഞ ദിവസം നടന്ന ആഴ്സണലിനെതിരായ മത്സരത്തിൽ മാനേ ഒരു ഗോൾ നേടിയിരുന്നു. അതിനുശേഷം താരം രോഗലക്ഷണങ്ങൾ കാണിച്ചെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ക്ലബ്ബ് വ്യക്തമാക്കി. മികച്ച ഫോമിലുള്ള മാനേയുടെ അഭാവം ലിവർപൂളിന് തിരിച്ചടിയാകും.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺവില്ലയ്ക്കെതിരായ ലിവർപൂളിന്റെ അടുത്ത മത്സരത്തിൽ മാനേയും അൽകാൻട്രയും കളിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here