National

ബാബ്‌റി മസ്‌ജിദ്‌ തകർത്ത കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

ന്യൂഡൽഹി: ബാബ്‌റി മസ്‌ജിദ്‌ തകർത്തതിനു പിന്നിലെ ഗൂഢാലോചനക്കേസിൽ ലഖ്‌നൗവിലെ സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞു. ക്രിമിനൽ കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. മുൻകൂട്ടി ആസൂത്രിതമായി ചെയ്തതാണെന്നുള്ള ശക്തമായ തെളിവുകൾ ലഭ്യമായിട്ടില്ലെന്നും കോടതി. ബാബരി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ല എന്നാണ് കോടതി കണ്ടെത്തൽ.

ആൾക്കൂട്ടമാണ് ബാബ്‌റി മസ്ജിദ് തകർത്തത്. നിലവിലെ കേസിലെ പ്രതികൾ അക്രമണത്തിനെത്തിയ ആളുകളെ നിയന്ത്രിക്കാൻ എത്തിയവരാണെന്നും കോടതിയുടെ കണ്ടെത്തൽ . 28 വർഷങ്ങൾക്ക് ശേഷമാണ് വിധി പുറപ്പെടുവിക്കുന്നത്. ബിജെപി മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, എന്നിവർ വീഡിയോ കോൺഫ്രൻസ് വഴി പങ്കെടുത്തു. 27 പേർ കോടയിലെത്തി. 48 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത് 16 പേര്‍ വിചാരണക്കാലയളവിൽ മരിച്ചു.

അദ്വാനി ഉൾപ്പെടെയുള്ളവർക്ക്‌ എതിരായ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന്‌ 2017ൽ സുപ്രീംകോടതി ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവുകളാണ് ഇതോടെ തള്ളപ്പെടുന്നത്. ഫോട്ടോയും,വിഡിയോയും ഉൾപ്പെടുന്ന തെളിവുകൾ യാഥാർത്ഥമാണോ എന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലയെന്നാണ് സിബിഐ കോടതിയുടെ കണ്ടെത്തൽ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!