
മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡു വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിന് ചേവായൂര്‍, വേങ്ങേരി വില്ലേജുകളിലെ ഭൂവുടമകള്‍ അസ ്സല്‍ രേഖകള്‍ സഹിതം സിവില്‍ സ്റ്റേഷനിലുള്ള കോഴിക്കോട് നഗരപാത വികസന പദ്ധതി സ്പെഷ്യല്‍ തഹസില്‍രുടെ ഓഫീസുമായി ബന്ധപ്പെടണം. റോഡു വികസനത്തിന് സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് മുന്‍ഗണന ക്രമപ്രകാരം രജിസ്ട്രേഷന് നടത്തിയാണ് തുക വിതരണം ചെയ്യുക.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്നതിന് 13 വീതം 1 കെവിഎ യുപിഎസുകളും റ്റിയൂബുലാര് ബാറ്ററികളും വിതരണം ചെയ്യുന്നതിന് അംഗീകൃത നിര്മാതാക്കളില്നിന്നും വിതരണക്കാരില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍ 04962523031
വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ
സംസ്ഥാന വനിത വികസന കോര്പ്പറേഷന് വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്കുന്നു. 18നും 55നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വസ്തുജാമ്യമോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യമോ വേണം. താല്പര്യമുള്ളവര് വനിതാ വികസന കോര്പ്പറേഷന് കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷാ ഫോം www.kswdc.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍- 04952766454, 9496015010.

