കഴിഞ്ഞ ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊടും ക്രിമിനൽ മുജീബ് റഹ്മാനു വേണ്ടിയുള്ള തിരച്ചിൽ ശക്തമായി തുടരുന്നു. കേസിൽ സി ഐ ബിശ്വാസിന്റെ നിർദ്ദേശ പ്രകാരം നടക്കാവ് എസ് കൈലാസ് നാഥിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപികരിച്ചു. പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
മുക്കത്ത് വയോധികയെ പീഡിപ്പിച്ച പ്രതി മുജീബ് റഹ്മാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ഇന്നലെ രാത്രിയോട് കൂടിയാണ് രക്ഷപ്പെടുന്നത്. നേരത്തെ പീഡന കേസുകൾക്ക് പുറമെ 16 കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ മഞ്ചേരിയിൽ രേഖപെടുത്തിയ പുതിയ കേസിൽ റിമാൻഡ് ചെയ്യുന്നതിന് മുൻപായി നടത്തുന്ന കോവിഡ് പരിശോധനയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് രക്ഷപ്പെട്ടു കളഞ്ഞത്.
ഈസ്റ്റ്ഹിൽ കോവിഡ് കെയർ സെന്ററിൽ ടെസ്റ്റ് കഴിഞ്ഞു വരികെയാണ് പ്രതി രക്ഷപ്പെട്ടു കളഞ്ഞത്.
മുക്കത്ത് വയോധികയെ ഓട്ടോയിൽ കയറ്റി കൊണ്ട് പോയി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തെ തുടർന്നാണ് ഇയാൾ പിടിയിലാകുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇത്തരത്തിലുള്ള സമാന കേസുകളിലും കവർച്ച കേസുകളിലും എല്ലാം പ്രതിയാണ് ഈ കൊടും ക്രിമിനൽ എന്ന് വ്യക്തമായിട്ടുണ്ട്. ആളുകളെ അപായപെടുത്തി കുറ്റ കൃത്യം ചെയ്യുന്ന ഇയാളെ ഉടനെ പിടികൂടാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ

