സംസ്ഥാനത്ത് പ്രതിഷേധം എട്ടാം ദിനവും മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. പത്തനംതിട്ടയിലും കോഴിക്കോട്ടും യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.
കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസ് ലാത്തിച്ചാര്‍ജിൽ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
തൃശ്ശൂരില്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്റെ ഓഫീസിലേക്ക് നടന്ന യുവമോർച്ച മാർച്ചിലും സംഘർഷമുണ്ടായി. ബാരിക്കേഡുകള്‍ മറികടന്ന പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.
കെ.ടി. ജലീലും എം.സി. ഖമറുദ്ദീനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കാസര്‍കോട്ട് കളക്ടറേറ്റ് മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

