കോഴിക്കോട് : കണ്ണാടിക്കൽ ലാൻഡ് മാർക്ക് അപാർട്ട്മെൻ്റിൽ തീപിടുത്തം. ഇന്നുച്ചയോടെയാണ് സംഭവം. ആളപായമില്ല. അപ്പാർട്ട്മെന്റിൽ ക്ലബ്ബായി പ്രവൃത്തിക്കുന്ന മുറിയിലാണ് തീപ്പിടുത്തം ഉണ്ടായിരിക്കുന്നത്. ‘ വെള്ളിമാട്കുന്ന് അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി തീ അണച്ചു
കെട്ടിടത്തിന്റെ താഴെ ഭാഗത്ത് വസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും വന്ന തീ പൊരി റൂമിൽ കൂട്ടിയിട്ട ഉപയോഗ ശൂന്യമായ വസ്തുക്കൾ വന്ന് തീ കത്തിയതാകാമെന്നാണ് നിഗമനം
വെള്ളിമാട്കുന്ന് അഗ്നിശമന സേന ഉഉദ്യോഗസ്ഥൻ ബാബുരാജിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സജി ചാക്കോ , ഫയർ ഓഫീസർ ഷൈബിൻ,ബിബിൻ ഹോം ഗാർഡ് കുട്ടപ്പൻ ജയേഷ് എന്നീ സംഘമാണ് തീയണച്ചത്