കോട്ടയം ∙ ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അൻപതാം വാർഷികാഘോഷം സംഘടിപ്പിച്ചു. മാമ്മൻ മാപ്പിള ഹാളിൽ നടന്ന സമ്മേളനത്തിൽ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഡോ.മൻമോഹൻ സിങ്ങിന്റേയും സന്ദേശം വായിച്ചു. രാഹുല്‍ ഗാന്ധിയും എകെ ആന്റണിയും ഓൺലൈനായി ആശംസ അറിയിച്ചു.
ക്ഷണിക്കപ്പെട്ട 50 പേരാണ് നേരിട്ടു ചടങ്ങിൽ പങ്കെടുത്തത്. മറ്റുള്ളവർ വിഡിയോ കോൺഫറൻസ് വഴി ചേരും.പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇന്നു രാവിലെ ഉമ്മൻ ചാണ്ടി പര്യടനം നടത്തും.
സുകൃതം സുവര്‍ണം എന്ന പേരിലാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അരനൂറ്റാണ്ടിന്റെ ആഘോഷങ്ങള്‍. ഉമ്മന്‍ ചാണ്ടിയും കുടുംബാംഗങ്ങളും ചേര്‍ന്ന് കേക്ക് മുറിക്കുകയും ചെയ്തു.
ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആമുഖ പ്രഭാഷണം നടത്തിയത്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വിവിധ മുന്നണിനേതാക്കള്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു

