നയതന്ത്ര പാഴ്‌സൽ വഴി മത ഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിനെതിരായ എൻ.ഐ.എ ചോദ്യം ചെയ്യൽ തുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം നടക്കുന്ന സമരങ്ങൾക്കെതിരെ വിമർശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ.
കോവിഡ് രോഗവ്യാപനം ഏറെ നാളത്തെ പ്രവർത്തനങ്ങളുടെ ഫലമായാണ് പിടിച്ചു നിർത്തുന്നത്. എല്ലാം മറുന്നു കൊണ്ട് സമരങ്ങൾക്ക് പിന്നാലെ ജനങ്ങളെ കൂട്ടത്തോടെ മരണത്തിന് വിട്ടുകൊടുക്കരുതെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ എല്ലാ നിർദ്ദേശവും സമരക്കാർ ലംഘിക്കുന്നു. ആളുകൾ കൂട്ടത്തോടെ സമരത്തിനെത്തുന്നു. ഇവയെല്ലാം രോഗവ്യാപന സാധ്യത കൂട്ടും. ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണ് ഇതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

