മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി

  • 24th October 2020
  • 0 Comments

212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ ഉത്തരവ്. തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 14, കൊല്ലം 12, പത്തനംതിട്ട 13, ആലപ്പുഴ 8, കോട്ടയം 17, ഇടുക്കി 12, എറണാകുളം 23, തൃശൂര്‍ 15, പാലക്കാട് 18, മലപ്പുറം 29, കോഴിക്കോട് 14, വയനാട് 6, കണ്ണൂര്‍ 21, കാസര്‍ഗോഡ് 10 […]

Kerala News

എറണാകുളം മെഡിക്കല്‍ കോളേജ്: നഴ്‌സിംഗ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

  • 19th October 2020
  • 0 Comments

കളമശ്ശേരി മെഡിക്കല്‍ കോളെജിലെ നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. കൊവിഡ് രോഗി ഹാരിസ് മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയാണെന്ന ശബ്ദസന്ദേശം അയച്ച നഴ്‌സിംഗ് ഓഫീസര്‍ ജലജ ദേവിക്കെതിരെയാണ് നടപടി. പ്രാഥമികാന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ പറഞ്ഞു.. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഹാരിസ് കൊവിഡ് ബാധിച്ച് ഐ.സി.യുവിലായിരുന്നു. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണ […]

Kerala

സമരങ്ങൾക്ക് പിന്നാലെ ജനങ്ങളെ കൂട്ടത്തോടെ മരണത്തിന് വിട്ടുകൊടുക്കരുത് ആരോഗ്യമന്ത്രി

  • 17th September 2020
  • 0 Comments

നയതന്ത്ര പാഴ്‌സൽ വഴി മത ഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിനെതിരായ എൻ.ഐ.എ ചോദ്യം ചെയ്യൽ തുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം നടക്കുന്ന സമരങ്ങൾക്കെതിരെ വിമർശനവുമായി ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. കോവിഡ് രോ​ഗവ്യാപനം ഏറെ നാളത്തെ പ്രവർത്തനങ്ങളുടെ ഫലമായാണ് പിടിച്ചു നിർത്തുന്നത്. എല്ലാം മറുന്നു കൊണ്ട് സമരങ്ങൾക്ക് പിന്നാലെ ജനങ്ങളെ കൂട്ടത്തോടെ മരണത്തിന് വിട്ടുകൊടുക്കരുതെന്ന് ആരോ​ഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആരോ​ഗ്യവകുപ്പിന്റെ എല്ലാ നിർദ്ദേശവും സമരക്കാർ ലംഘിക്കുന്നു. ആളുകൾ കൂട്ടത്തോടെ സമരത്തിനെത്തുന്നു. ഇവയെല്ലാം രോ​ഗവ്യാപന സാധ്യത […]

News

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

രക്ഷാപ്രവര്‍ത്തകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ പ്രളയത്തിലും നിരവധി പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. […]

News

അച്ഛന്റെ ക്രൂര മര്‍ദനത്തിനിരയായ പിഞ്ചുകുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കും : ആരോഗ്യ മന്ത്രി

  • 22nd June 2020
  • 0 Comments

തിരുവനന്തപുരം: അച്ഛന്റെ ക്രൂര മര്‍ദനത്തിനിരയായി കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കുട്ടിയുടെ ചികിത്സ വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ശിശുക്ഷേമ സമിതി ഏറ്റെടുത്തിട്ടുണ്ട്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതനുസരിച്ചുള്ള ഇടപെടലുകള്‍ ആരോഗ്യ വകുപ്പ് നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. 54 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനോടുള്ള അച്ഛന്റെ ക്രൂരത വേദനാജനകമാണ്. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് നേരെ പലപ്പോഴും […]

error: Protected Content !!