രാജ്യത്ത് കോവിഡ് പ്രതിദിന കണക്കുകളിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90, 123 പുതിയ രോഗികൾ. ഇതോടെ രോഗബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. നിലവിൽ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 50,20,360 ആയി.
ദിനംപ്രതി ആയിരത്തിന് മുകളിൽ കോവിഡ് മരണങ്ങൾ തുടരുകയാണ്. ഇന്നലെ മാത്രം 1290 പേരാണ് മരണപ്പെട്ടത് ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 82066 ആയി. 3942360 പേർ ഇതുവരെ രോഗമുക്തരായി
995933 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 78. 53% ആണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്.

