തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോയെന്ന ലോക്സഭയില്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. അന്വേഷണം നടക്കുന്നുവെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി.
സ്വര്‍ണ്ണക്കടത്തിന്റെ അന്വേഷണം ഏത് ഘട്ടത്തില്‍ എത്തി എന്നും കേസിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ചുമുള്ള രണ്ട് ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാല്‍ ആദ്യ ചോദ്യത്തിന് മാത്രമാണ് ആഭ്യന്തര മന്ത്രാലയം ഉത്തരം നല്‍കിയത്.
ബെന്നി ബഹ്നാന്, കെ സുധാകരന്, എന്‍.കെ പ്രേമചന്ദ്രന്, അടൂര്‍ പ്രകാശ് എന്നി കേരള എം പിമാരാണ് ചോദ്യമുന്നയിച്ചത്.
കേസിന്റെ വിശദാംശങ്ങള്‍, രജിസ്റ്റര്‍ ചെയ്ത തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാത്രമാണ് മറുപടിയായി നല്‍കിയത്. രണ്ട് ചോദ്യങ്ങള്‍ക്കുമായി ഒറ്റ ഉത്തരമാണ് നല്‍കിയത്.

