ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർധനവ് തുടരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 83,809 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോഗം സ്ഥിരീകരിച്ചവുരുടെ എണ്ണം 49,30,236 ആയി. ഇതോടെ രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക് കടക്കുകയാണ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1054 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 80,776 ആയി.
38,59,399 പേർ കോവിഡ് രോഗമുക്തി നേടി.
മഹാരാഷ്ട്രയിൽ ഇന്നലെ 17,066 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 10,77,374 പേർക്ക് രോഗം സ്ഥിരീകരിച്ചു.

