സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് ജില്ലയിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ കടവ് സ്വദേശിനി സീനത്താണ് (34) മരണപ്പെട്ടത്.
കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയാണ് മരണം രേഖപ്പെടുത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.

