സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്ച ഒഴിവാക്കി . നിലവിൽ ഖമറുദ്ദീൻ പണക്കാട്ടേക്ക് വരേണ്ടതില്ലെന്നും കാസർഗോഡ് ജില്ലാ നേതാക്കളോട് സംസാരിക്കുന്നുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഖമറുദ്ദീനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നു പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈകീട്ട് കാസർഗോഡ് ലീഗിന്റെ ജില്ലാ നേതൃത്വം ഹൈദരലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തും.
ലീഗിൽ എം.എൽ.എയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്
ജ്വലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ എം.സി.ഖമറുദ്ദീന്‍ എം.എല്‍.എ. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. എം.എല്‍.എയ്ക്കെതിരെ 30 കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

