Local

അറിയിപ്പ്

കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവം: പട്ടിക ജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ കേസെടുത്തു

പത്തനംതിട്ട അടൂരിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗിയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി  ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ  വിവിധ മാധ്യമങ്ങളിൽ വന്ന  വാർത്തയുടെ അടിസ്ഥാനത്തിൽ  പട്ടികജാതി പട്ടികവർഗ്ഗ  കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു.  പട്ടികജാതി പട്ടികവർഗ്ഗ അതിക്രമനിരോധന നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചും നിയമ നടപടികൾ സ്വീകരിക്കാനും  വിശദമായ  റിപ്പോർട്ട് ഏഴ് ദിവസത്തിനകം  കമ്മീഷൻ ഓഫീസിൽ ലഭ്യമാക്കാനും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് നിർദ്ദേശിച്ചു. വിശദമായ അനേ്വഷണം  നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് കമ്മീഷൻ ഓഫീസിൽ ലഭ്യമാക്കാൻ പത്തനംതിട്ട  ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവർക്കും നിർദ്ദേശം നൽകി.

സർക്കാർ ഐ.ടി.ഐ പ്രവേശന നടപടി പരിഷ്‌കരിച്ചു

കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സഹായകരമാകുന്ന രീതിയിൽ സർക്കാർ ഐ.ടി.ഐകളിലെ പ്രവേശന നടപടികൾ പരിഷ്‌കരിച്ചു.  സർക്കാർ ഐ.ടി.ഐകളിൽ സജ്ജീകരിക്കുന്ന ഹെൽപ്‌ഡെസ്‌ക്കുകൾ മുഖേനയും അപേക്ഷ സമർപ്പിക്കാം.  അപേക്ഷാഫീസ് ഒടുക്കുന്നതിന് ഓൺലൈനായും ഓഫ്‌ലൈനായും സൗകര്യമുണ്ടാവും.  100 രൂപ ഫീസൊടുക്കി ഒറ്റ അപേക്ഷയിൽ സംസ്ഥാനത്തെ ഏത് ഐ.ടി.ഐയിലേക്കും അപേക്ഷിക്കാം.  https://itiadmissions.kerala.gov.in (ജാലകം) മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും https://det.kerala.gov.inhttps://itiadmissions.kerala.gov.in എന്നിവയിൽ ലഭിക്കും.  അപേക്ഷകന് ലഭിക്കുന്ന യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താം. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ മൊബൈൽ നമ്പരിൽ എസ്.എം.എസ് ആയി ലഭിക്കും.

കാന്റീന് ക്വട്ടേഷന്‍ ക്ഷണിച്ചു

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്റീന്‍ നടത്തുന്നതിനായി  മുദ്ര വെച്ച കവറുകളില്‍  ക്വട്ടേഷനുകള്‍  ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി  ഈ മാസം  11.  വിശദവിവരങ്ങള്‍ കോളജ് ഓഫീസില്‍ നിന്നും പ്രവര്‍ത്തന സമയങ്ങളില്‍ ലഭിക്കും.

ബാലാവകാശ സംരക്ഷണ കമ്മീഷൻ വെബിനാർ

ബാലനീതി നിയമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഇന്ന് (സെപ്തംബർ 8) രാവിലെ 10 മണിക്ക് വെബിനാർ സംഘടിപ്പിക്കും. കണ്ണൂർ ജില്ലയിലെ ബാലാവകാശ സംരക്ഷണ പ്രവർത്തകരെ പങ്കെടുപ്പിച്ചാണ് വെബിനാർ നടത്തുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നടത്താൻ ഉദ്ദേശിച്ചിരുന്ന സെമിനാർ കണ്ണൂർ ജില്ലയിൽ ലോക് ഡൗണിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.
തലശ്ശേരി അഡീഷനൽ ജില്ല ജഡ്ജ് എം. തുഷാർ ഉദ്ഘാടനം ചെയ്യും. കമ്മീഷൻ ചെയർമാൻ കെ. വി മനോജ്കുമാർ അദ്ധ്യക്ഷനാകും. ലീഗൽ സർവീസ് അതോറിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തുടങ്ങിയവയുടെ പ്രതിനിധികൾ വെബിനാറിൽ സംബന്ധിക്കും. കമ്മീഷൻ അംഗം ഫാ. ഫിലിപ്പ് പരക്കാട്ട്, കെ. നസീർ, പി.പി ശ്യാമളാദേവി, ബി. ബബിത, റെനി ആന്റണി, സി. വിജയകുമാർ, സെക്രട്ടറി അനിത ദാമോദരൻ, രജിസ്ട്രാർ പി.വി ഗീത എന്നിവർ പങ്കെടുക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!