News

കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ ആരോഗ്യ മന്ത്രി രാജിവെക്കണം കെ സുരേന്ദ്രൻ

പത്തനംതിട്ട: ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അർധരാത്രിയിൽ നഴ്‌സുമാരില്ലാതെ യുവതികളെ ആംബുലൻസിൽ കൊണ്ടു പോയത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണെന്നും ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 108 ആംബുലൻസ് ഡ്രൈവർമാരുടെ നിയമനം പാർട്ടി ഓഫീസ് വഴിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർ നൗഫൽ കൊലക്കേസ് കേസ് പ്രതിയെന്ന് വിവരം. 2018 ൽ ഇയാൾക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നു. സംഭവത്തിന് പിന്നാലെ നൗഫലിനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദേശിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!