മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് ഡിആർഐ ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ഇടിച്ച് തെറിപ്പിച്ചു. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.
സ്വർണക്കടത്ത് സംഘത്തിലെ ഒരാളെ ഡിആർഐ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
സ്വർണം കടത്തുന്നുവെന്ന വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ ബുള്ളറ്റിലും ഇന്നോവയിലുമായി സ്വർണക്കടത്ത് സംഘത്തിന്റെ വാഹനത്തെ പിന്തുടരുകയായിരുന്നു. സ്വർണക്കടത്ത് സംഘത്തെ മറികടന്ന ഉദ്യോഗസ്ഥർ ബുള്ളറ്റ് കുറുകെ വച്ചു. ഇതിനിടെയാണ് അപകടം നടന്നത്.
കള്ളക്കടത്ത് സംഘത്തിന്റെ വാഹനം ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഇന്നോവ കാർ നിയന്ത്രണം വിട്ട് സമീപത്തുള്ള ചതുപ്പിൽ വീണു.

