Kerala News

മയക്കുമരുന്ന് മാഫിയക്ക് പിന്നിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ കുറിച്ച് സമഗ്രമായി അന്വേഷിക്കണം രമേശ് ചെന്നിത്തല

മയക്കുമരുന്ന് മാഫിയ കേരളത്തില്‍ പിടിമുറുക്കുന്നതിന് പിന്നിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ സമഗ്രമായി അന്വേഷിച്ചു പുറത്ത് കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രതികളെ പുറത്ത് കൊണ്ടുവരുന്നതില്‍ പോലീസും, നര്‍ക്കോട്ടിക്സ് സെല്ലും കാണിക്കുന്ന അലംഭാവം സംശയാസ്പദവും, കുറ്റകരവുമാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം

മയക്കുമരുന്ന് മാഫിയ കേരളത്തില്‍ പിടിമുറുക്കുന്നതിന് പിന്നിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ സമഗ്രമായി അന്വേഷിച്ചു പുറത്ത് കൊണ്ടുവരുന്നതില്‍ പോലീസും, നര്‍ക്കോട്ടിക്സ് സെല്ലും കാണിക്കുന്ന അലംഭാവം സംശയാസ്പദവും, കുറ്റകരവുമാണ്. ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ളതിനാല്‍ കേരള പോലീസ് മൗനം പാലിക്കുകയാണ്.

മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്റെ ഇന്നലത്തെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണ്.

കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്നിന്റെ ലഭ്യതയ്ക്കും, ഉപഭോഗത്തിനും പിന്നില്‍ ഭരണകക്ഷിയിലെ ഉന്നതരുടെ സാന്നിധ്യമുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജനവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ ഒരുപാട് കാലം ഭരണത്തിന്റെ തണലില്‍ സുരക്ഷിതരായിരിക്കാം എന്ന് കരുതരുത്. കേരളത്തിലെ യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന മാഫിയകളെയും അവരെ സംരക്ഷിക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

https://www.facebook.com/rameshchennithala/posts/3462854443773037
Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!