പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽപ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകി .പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് 10 ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷ നൽകിയത്. കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന റോയ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവർക്കായാണ് പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയത്. കേരളത്തിനകത്തും പുറത്തുമായി 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിനാധരമായ രേഖകൾ പെലീസ് കണ്ടെത്തിയിട്ടുണ്ട്.പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പ് നടത്തും. ജില്ലാ പൊലീസ് മേധാവിയുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും കേസിന്റെ മേൽ നോട്ടം വഹിക്കുന്ന ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി വീഡിയോ കോൺഫറൻസ് വഴി അന്വേഷണ പുരോഗതി വിലയിരുത്തി.

