Kerala

ടോപ് സിംഗറിൽ ഋതു രാജ് പോപ്പുലർ സിംഗർ മെലഡി രാജ കുന്ദമംഗലത്തിന്റെ അഭിമാനം

കോഴിക്കോട് : ഗാനലോകത്ത് തന്റേതായ പേര് ചാർത്തിയ മലയാളികളുടെ കുട്ടി ഗായകൻ മെലഡി രാജ ഋതു രാജ്. ഫ്ലവർസ് ടി വി ടോപ് സിംഗറിന്റെ ഗ്രാൻഡ് ഫിനാലെയിൽ ജനപ്രിയ ഗായകനായി തിരഞ്ഞെടുത്തു. കുന്ദമംഗലം ചെറുകുളത്തൂർ സ്വദേശിയായ ഈ കൊച്ചു മിടുക്കൻ ഗിരീഷ് പുത്തഞ്ചേരിയെന്ന അതുല്ല്യ പ്രതിഭയുടെ ബന്ധു കൂടിയാണ് . ടോപ് സിംഗറിന്റെ ഗ്രാൻഡ് ഫിനാലെയിൽ ഒന്നാം സമ്മാനം സീതാ ലക്ഷ്മി,രണ്ടാം സ്ഥാനം തേജസ്, വൈഷ്ണവി പണിക്കർ മൂന്നാം സ്ഥാനം ,അതിഥി ദിനേശ് നായർക്ക് നാലാസ്ഥാനവും ലഭിച്ചു

മലയാളികളുടെ ഹൃദയം കവർന്ന ഫ്ലവർസ് ടി വി ടോപ് സിംഗറിന്റെ റിച്ചു കുട്ടൻ വിധികർത്താക്കളുടെയും
ടോപ് സിംഗർ ആരാധകരുടെയും പ്രിയ താരമാണ്. “സൂര്യനായി തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം … ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം” … സത്യം ശിവം സുന്ദരമെന്ന ചിത്രത്തിലെ ഈ മനോഹര ഗാനം ഫ്ലവേഴ്സ് ടോപ് സിംഗറിൽ ആലപിച്ച് മലയാളികളെ കണ്ണീരലിയിപ്പിച്ച ” മെലഡി രാജ ” എന്ന വിളിപ്പേരുള്ള റിതു രാജ് കുന്ദമംഗലത്തിന്റെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ്. ജീവരാജ് നിജി ദമ്പതികളുടെ മകനാണ് ഋതു.

ഒരിക്കൽ വീട്ടിലിരുന്ന് റിച്ചുവിന്റെ കുടുംബം ഉപ്പും മുളകും എന്ന പരിപാടി കണ്ട് കൊണ്ടിരിക്കെ ടി വി സ്ക്രീനു താഴെ തെന്നി നീങ്ങുന്ന അറിയിപ്പ് സഹോദരി ലക്ഷ്മിയുടെ ശ്രദ്ധയിൽ പെടുകയും. ചാനൽ ടോപ് സിംഗർ എന്ന പുതിയ പരിപാടിയിലൂടെ കുട്ടി പാട്ടുക്കാരെ തേടുന്നു എന്ന അറിയിപ്പു കാണുകയുമായിരുന്നു. പെട്ടെന്ന് തന്നെ കൊച്ചു മിടുക്കി അനിയനെ ചാനൽ നടത്തുന്ന ഓഡീഷനിൽ പങ്കെടുപ്പിക്കാൻ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. അവരതിന് സമ്മതം മൂളി. ഒടുവിൽ ഗാനാലാപനം കൊണ്ട് ലോകം കീഴടക്കാൻ അവനു മുന്നിൽ അവസരമൊരുങ്ങി. പിന്നീടങ്ങോട്ട് ഓരോ മലയാളികളുടെയും ഹൃദയത്തിൽ ചേക്കേറുകയായിയായിരുന്നു റിതു രാജെന്ന റിച്ചു കുട്ടൻ. ഒടുവിലിതാ ടോപ് സിംഗറിൽ ജനപ്രിയ ഗായകനായി തിരഞ്ഞെടുത്തു.

” പാട്ട് കൊണ്ട് ഹൃദയങ്ങൾ മോഷ്ടിക്കുന്ന ലോകത്തെ ഏറ്റവും ചെറിയ വലിയ കള്ളനാണ് റിതുവെന്ന് ആലങ്കാരികമായി വിധികർത്താവായ സംഗീത സംവിധായകനും ഗായകനുമായ റിച്ചുവിന് ഏറ്റവും ഇഷ്ടപ്പെട്ട ശ്രീ. എം ജയചന്ദ്രൻ പറഞ്ഞു. അദ്ദേഹം തന്നെയാണ് ഈ കുഞ്ഞു ഗായകന് മെലഡി രാജയെന്ന പേരും നൽകിയത്. “ഈ കുട്ടിയെങ്ങനെ പാടുന്നുവെന്ന് ദൈവത്തിന് മാത്രമേ അറിയു.” വിധികർത്താക്കളിൽ ഒരാളായ പ്രശസ്ത പിന്നണി ഗായകൻ ശ്രീ. എം ജി ശ്രീകുമാറിന്റെ വാക്കുകളാണിത്. ഇങ്ങനെ ഒരോരുത്തരുടെയും പ്രശംസകൾ ഏറ്റു വാങ്ങി അവൻ മുന്നേറി. അതേ റിച്ചു നീ അത്ഭുതമാണ്. സംഗീത ലോകത്തിനു മുതൽകൂട്ടാണ് ആശംസകൾ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!