News

തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ ഒറ്റ വോട്ടർ പട്ടിക നിർദ്ദേശവുമായി പ്രധാനമന്ത്രി ഓഫീസ്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികൾ തുടങ്ങി. രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയവുമായി ബന്ധപ്പെട്ട് ഒറ്റ വോട്ടര്‍ പട്ടിക നിര്‍ദ്ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്.ഇതോടെ രാജ്യത്ത് പൊതു വോട്ടർ പട്ടിക ആദ്യം യാഥാർത്ഥ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ പ്രത്യേകം വോട്ടർ പട്ടിക തയാറാക്കുന്ന രീതി ആണ് ഇല്ലാതാകുക.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 കെ, 243- z എന്നിവ ഭേദഗതി ചെയ്ത് രാജ്യത്തിനാകെ ഒറ്റ ഇലക്ടറല്‍ റോള്‍ തയ്യാറാക്കുക, സംസ്ഥാന സര്‍ക്കാരുകളോട് സംസ്ഥാന നിയമങ്ങള്‍ ലഘൂകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കുക എന്നിവയായിരുന്നു യോഗത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

നടപടികൾ എകോപിപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ചകൾ ആരംഭിച്ചുവെന്നും വിവരമുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!