ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയാ ചക്രബര്‍ത്തിയെ സി ബി ഐ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി. ഇന്നലെ റിയയുടെ സഹോദരന് ഷൗവിക് ചക്രബര്‍ത്തിയെ 14 മണിക്കൂറോളം സി ബി ഐ ചോദ്യം ചെയ്തിരുന്നു.
നേരത്തേ മുംബൈ പോലീസും ബിഹാര്‍ പോലീസും അന്വേഷിച്ച കേസ് സുപ്രീം കോടതി ഉത്തരവിനെതുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് സി ബി ഐക്ക് കൈമാറിയത്. ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിന്നത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് റിയ ഇവിടെ നിന്ന് പോകുന്നത്. സുശാന്തിനെ റിയ മാനസികമായി പീഡിപ്പിച്ചതായും മയക്കുമരുന്ന് നല്കി 15 കോടി രൂപ തട്ടിയതായും കുടുംബം ആരോപിക്കുന്നു.

