തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം പാസ്സായി. ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. 2020 ഓഗസ്റ്റ് 19 ലെ കേന്ദ്രതീരുമാനം പുനഃപരിശോധിക്കണം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തമുള്ള എസ്പിവിക്ക് നല്‍കണമെന്ന് കേരള നിയമസഭ ഐകകണ്‌ഠ്യേന അഭ്യര്‍ത്ഥിക്കുന്നു എന്ന് പ്രമേയത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
കൊച്ചി, കണ്ണൂര്‍ വിമാനത്താവളം നടത്തി മുന്‍പരിചയമുള്ള സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സര്‍ക്കാരിന് വിട്ടുനല്‍കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പ്രമേയത്തില്‍ പറഞ്ഞു.

