കൊച്ചി: നയതന്ത്ര ചാനലിൽ സ്വർണം കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റ് അധികൃതരെ ചോദ്യം ചെയ്യണമെന്ന് പ്രത്യേക കോടതിയിൽ എൻഐഎ ആവശ്യപ്പെട്ടു. കള്ളക്കടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതിൽ കോൺസുലേറ്റ് അധികൃതരുടെയും വിദേശത്തുള്ള മറ്റ് പ്രതികളുടെയും പങ്ക് കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാനിന്നാണ് എൻഐഎ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്
ഫൈസൽ ഫരീദിനെയും റബിൻസിനെയും കിട്ടാൻ ജാമ്യമില്ലാ വാറന്റും ഇന്റർപോളിന്റെ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും പി എസ് സരിത്തും യുഎഇ കോൺസുലേറ്റിൽ തങ്ങൾക്കുള്ള സ്വാധീനം കള്ളക്കടത്തിന് പ്രയോജനപ്പെടുത്തി എന്നു മാത്രമാണ് ഇതുവരെ എൻഐഎ പറഞ്ഞിരുന്നത്. കള്ളക്കടത്തിൽ കോൺസുലേറ്റിലെ ഉന്നതർക്കു പങ്കുള്ളതായി പറഞ്ഞില്ല. കൂടുതൽ പ്രതികളെ ചോദ്യം ചെയ്‌തതോടെയാണ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്.
എൻഐഎ പറയുന്നു