Kerala

നിയമസഭാ സമ്മേളനം എം.എൽ എ പിടിഎ റഹിം സ്റ്റാഫും ആൻ്റിജൻ ടെസ്റ്റ് നടത്തി

നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ടെസ്റ്റ് നടത്തിയത്.സമ്മേളന സ്ഥലത്തും ടെസ്റ്റിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച നിയമസഭ ചേരുന്നതിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സഭയിലെ ക്രമീകരണങ്ങൾ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ വിലയിരുത്തി. ശനിയാഴ്ച അദ്ദേഹം നിയമസഭ സന്ദർശിച്ചാണ് ക്രമീകരണങ്ങൾ വിലയിരുത്തിയത്. കോവിഡ് മാനദണ്ഡം പാലിച്ചുള്ള സീറ്റുകളുടെ ക്രമീകരണം, പുതിയ ഇരിപ്പിടങ്ങൾ, സഭയിൽ പ്രവേശിക്കുന്നവർക്കുള്ള മുൻകരുതലുകൾ, അംഗങ്ങൾക്കും ജീവനക്കാർക്കും വാച്ച് ആന്റ് വാർഡിനുമുള്ള ആന്റിജൻ പരിശോധനയ്ക്കുള്ള ക്രമീകരണം തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം അദ്ദേഹം വിലയിരുത്തി. ജീവനക്കാരുമായി അദ്ദേഹം ചർച്ച നടത്തി ക്രമീകരണങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി.
മാധ്യമപ്രവർത്തകർക്കും ടെസ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താം
പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 24ന് തിങ്കളാഴ്ച നടത്തുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ കോവിഡ്-19 ആന്റിജൻ ടെസ്റ്റ് നടത്തും.
തിങ്കളാഴ്ച രാവിലെ ഏഴുമുതൽ നിയമസഭാംഗങ്ങൾക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ടെസ്റ്റ് ഉണ്ടായിരിക്കും. നിയമസഭാ റിപ്പോർട്ടിംഗിനെത്തുന്ന മാധ്യമപ്രവർത്തകർക്കും ആന്റിജൻ ടെസ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!