
കോവിഡ് രോഗവ്യാപനം അടുത്തഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില് രോഗബാധയേറ്റ വ്യക്തികളുടെ വീടുകളും വാഹനങ്ങളും സ്ഥാപനങ്ങളുമൊക്കെ അണുവിമുക്തമാക്കാൻ മുക്കം നഗരസഭയുടെ കീഴിൽ തെളിമ ടീം തെളിമ എന്ന പേരിൽ കൊവിഡുമായി ബന്ധപ്പെട്ട അണുനശികരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് രൂപികരിച്ച പ്രത്യേക ടീം പരിശിലനം പൂർത്തിയാക്കി രംഗത്തിറങ്ങികഴിഞ്ഞു. ജസീല, ഷീന, ലിജിന , റീന സുരാദേവി, സുബൈദ എന്നിവരാണ് ടീം അംഗങ്ങൾ ഫയർ ആന്ഡ് റെസ്‌ക്യൂ, ആരോഗ്യം വകുപ്പ് എന്നിവരുടെ സഹകരണത്തോടെ കുടുബശ്രീ അക്രഡിറ്റഡ് ട്രെയിനിംഗ് ഏജൻസിയായ ഏക്സാത്താണ് മുക്കത്തെ തെളിമ യൂണിറ്റിനുള്ള രണ്ടു ദിവസത്തെ ശാസ്ത്രീയ പരിശീലനം നല്കിയത്. ഫയർ ഓഫീസർ ജയപ്രകാശ് മുക്കം സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ സന്ദീപ്.ഒ.വി എന്നിവർ നേതൃത്വം നൽകി.

പരിശീലന ശേഷം യുണിറ്റ് അംഗങ്ങൾ ആദ്യ പ്രവർത്തിയായി നഗരസഭ ഒഫീസും ബസ്സ്റ്റാൻറ് പരിസരവും അണുവിമുക്തമാക്കി. യൂണിറ്റിന് പാസിംഗ് ഔട്ട് പ്രഖ്യാപനം നഗരസഭാ ചെയർമാൻ വി,കുഞ്ഞൻ മാസ്റ്റർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ , നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ് എന്നിവർ പങ്കെടുത്തു.

തങ്ങളുടെ ജോലിക്ക് അനുസരിച്ച് ന്യായമായ തുകയാണ് തെളിമ യൂണിറ്റ് ഈടാക്കുക. സേവനം ആവശ്യമുള്ളവർക്ക് 9745 735543 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

