സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പച്ചാളം സ്വദേശി മാലിയില്‍ ഗോപിനാഥന്‍ ആണ് മരിച്ചത്. 63 വയസായിരുന്നു. എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് മരണമാണിത്. കാസര്‍ഗോഡ്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
എറണാകുളം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു; റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ന് നാലാമത്തെ മരണം

